വീട് പണിയുമ്പോൾ കേൾക്കാം
കൂട് നഷ്ടപ്പെടുന്ന
പക്ഷികളുടെ കരച്ചിൽ.
-------------------------------
ഒരു കര തെളിയുമ്പോൾ
ഒരു പുഴ
മെലിയുകയാണ്
--------------------------
നീ എന്ന വിളക്കില്‍
എരിഞ്ഞോട്ടെ
ഞാന്‍ എന്ന ഇയ്യാംപാറ്റ.
----------------------------------
ഉണങ്ങിയ മരത്തിൽ
ഒരു മുല്ലപടർപ്പെന്നപോൽ നീ
എന്തിനാണ് എന്നിലേക്കിങ്ങനെ.
-------------------------------------------
നിന്റെ മാറാല പിടിച്ച
മനസൊന്നു വൃത്തിയാക്കുമ്പോൾ
തെളിഞ്ഞു വരും ഞാൻ എന്ന നീ.
-------------------------------------------
മുറിച്ചു നൽകിയ ചെവിയിൽ നിന്നും
ഇപ്പോഴും ഇറ്റുന്നുണ്ട്
നിന്നോടുള്ള മാരക പ്രണയം.
----------------------------------------
മരണമേ ചങ്ങാതി
നിന്നിലേക്കടുക്കുന്നു
ജീവിതമെന്ന ഞാൻ.
------------------------------------
നനഞ്ഞ ഓർമ്മകളെ
ഉണക്കാനിടുന്നു
ഒരു ചിരിയൻക്കാറ്റ്
--------------------------------------
രണ്ടക്ഷരത്തിന്റെ ഗര്‍വ്വല്ല
ഒരു വേലിക്കകത്തും
തളച്ചിടാനുമാവില്ല.
ഹൈ..ഹൈ..അര്‍ഥവത്തം,മനോഹരം.
ReplyDeleteവീട് പണിയുമ്പോൾ കേൾക്കാം
ReplyDeleteകൂട് നഷ്ടപ്പെടുന്ന
പക്ഷികളുടെ കരച്ചിൽ.