അയ്യപ്പാ ഇന്ന് നിന്‍റെ
ഓര്‍മ്മദിവസം ..!
മറന്നുപോകുന്നവരാണ്
പൊതുവേ ഞങ്ങള്‍ .
ചരിത്രം മറന്നവര്‍
സംസ്കാരം മറന്നവര്‍ !
അയ്യപ്പ നീ തന്ന കവിതയുടെ
നെയ്യപ്പം തിന്ന് ലഹരി
പിടിച്ച തലയില്‍ എണ്ണ
തേച്ചു കുളിച്ചു വൃത്തിയായി
ഞങ്ങള്‍ മാന്യരായി നടക്കുന്നു.
നീ അഴുകിയ ആടകള്‍
ധരിച്ചു നടന്ന തെരുവീഥികളില്‍
ഞങ്ങള്‍ അടിവസ്ത്രം പുറത്തു
കാണിച്ചു നടക്കുന്നു .
അലസമായ നിന്‍റെ മുടിയില്‍
കാറ്റ് തഴുകുമ്പോള്‍
കരന്‍റെടിച്ചവനെ പോലെ
ഞങ്ങളുടെ മുടി ഉയര്‍ന്നു നില്‍ക്കുന്നു .
പക്ഷെ നിന്‍റെ നെഞ്ചില്‍
ഉണ്ടായിരുന്നതൊന്നും
ഞങ്ങളുടെ നെഞ്ചില്‍, ഇല്ലല്ലോ അയ്യപ്പാ !
നീ കാട്ടിലും കടലോരത്തും ഇരുന്നു
അകം പുകഞ്ഞു കവിത എഴുതിയവന്‍ ..!
ഞങ്ങള്‍ സ്വന്തം ഫ്ലാറ്റുകളിലും
കമ്പ്യൂട്ടറുകളിലും ഇരുന്നു കവിത
തിരഞ്ഞു മുഷിയുന്നവര്‍ !
മുക്തമാം ചന്ദസും
മുറിഞ്ഞ താളം പോലുമില്ലാതെ ,
നിയ്ക്ക് വേണ്ടി രണ്ടു വരി കുറിക്കണം
എന്നുണ്ട് .
പക്ഷെ, കപടരുടെ അനുസ്മരണം
നിന്നെ അസ്വസ്തനാക്കും !
മരിച്ചവരുടെ ചങ്ങാതി ,
വഴിച്ചെടിയില്‍ വെയില്‍പൊട്ടിച്ച
ഒരു ഫലം പൊട്ടിച്ച് തിന്നു
ഞങ്ങളും നടന്നു നീങ്ങട്ടെ ...!!!
No comments:
Post a Comment